ഡൽഹിയിൽ ഭൂചലനം; ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. ഏകദേശം 60 സെക്കൻഡ് ആണ് ഭൂചലനം നീണ്ടു നിന്നത്. ഭൂചലനം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. ഏകദേശം 60 സെക്കൻഡ് ആണ് ഭൂചലനം നീണ്ടു നിന്നത്. ഭൂചലനം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.
രാത്രി 7:57 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ ഇത് രണ്ടാമതാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടാകുന്നത്. ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ നേപ്പാളിലും അനുഭവപ്പെട്ടു.
ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇതിന് പുറമെ ഉത്തരാഖണ്ഡിലെ പിത്തോരഗഡ്, പൗരി ഗർവാൾ, ഉദംസിംഗ് നഗർ തുടങ്ങിയ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ചയും ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നാണ് ഡൽഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്.