ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന് പോലീസിന് നിര്‍ദേശം, മുന്നറിയിപ്പുമായി BJP; വിവാദമായതോടെ പിന്‍വലിച്ച് സര്‍ക്കാര്‍
പത്തനംതിട്ട: 2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്‍കിയ നിര്‍ദേശം വിവാദമായതോടെ പിന്‍വലിച്ച് തടിയൂരി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള…
പത്തനംതിട്ട: 2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്‍കിയ നിര്‍ദേശം വിവാദമായതോടെ പിന്‍വലിച്ച് തടിയൂരി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്ന കൈപ്പുസ്‌കത്തിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്.
ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. പിന്നാലെ നിര്‍ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.
‘ ഇപ്പോഴാണ് വിഷയം ശ്രദ്ധയിൽ പെട്ടത്. ഒരു ഉത്തരവ് അല്ല ഇത്. സർക്കാരുമായി യാതൊരു ബന്ധവും ഇല്ല. പണ്ട് അടിച്ചു വിട്ടത് അതേ പോലെ കൊടുത്തു. നിലവിലുള്ള സംവിധാനത്തിൽ യാതൊരു മാറ്റവും വരുത്താൻ ദേവസ്വം ബോർഡും സർക്കാരും ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ ആശങ്കയോ വിവാദമോ ആവശ്യമില്ല. പ്രയാസം ഉണ്ടാകുന്ന ഒരു ഇടപെടലും ഉണ്ടാകില്ല എന്ന് ഉറപ്പാണ്” എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. ‘ വിവാദമാകുന്ന ഒരു നിർദേശം നൽകിയിട്ടില്ല. പോലീസ് പുസ്തകത്തിൽ ഉണ്ടായത് ഒരു നോട്ട പിശക് മാത്രം. കൈപ്പുസ്തകത്തിൽ മറ്റു പല തെറ്റുകളും ഉണ്ട്. ഇത് ഉടൻ മാറ്റാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കും. ആശങ്കയുടെ ആവശ്യമില്ലെന്നും’ എഡിജിപി പറഞ്ഞു