സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണം’; ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല, മുതിർന്നവരുടേതുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ

കോഴിക്കോട്∙ ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല, മുതിർന്നവരുടേതുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ എംഎൽഎ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി…

By :  Editor
Update: 2022-11-25 09:14 GMT

കോഴിക്കോട്∙ ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല, മുതിർന്നവരുടേതുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ എംഎൽഎ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു. അതേസമയം, അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.

‘തരൂരുമായി ബന്ധപ്പെട്ടത് കോൺഗ്രസിനുള്ളിലെ പ്രശ്നമാണ്. അത് അവർ തന്നെ പരിഹരിക്കട്ടെ. തരൂർ പങ്കെടുത്തത് സാംസ്കാരിക പരിപാടികളിലാണ്. അല്ലാതെ രാഷ്ട്രീയ പരിപാടികളിലല്ല. നേരത്തെയും അദ്ദേഹം ഇത്തരം പരിപാടികളിൽ പങ്കെടുത്തിട്ടുള്ളതാണ്.’– മുനീർ പറഞ്ഞു. യുഡിഎഫിൽ പ്രശ്നങ്ങളില്ല. നിയമസഭാ ഉടൻ ചേരുന്നുണ്ട്. ശക്തമായി പ്രതിപക്ഷം അവിടെ ഉണ്ടാകുമെന്നും മുനീർ വ്യക്തമാക്കി.

Tags:    

Similar News