എയ്​ഡഡ്​ സ്കൂൾ നിയമനത്തിൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​ർ; ആദ്യ ഒഴിവ്​ ഭിന്നശേഷി സംവരണം

Kerala aided school appointments: first vacancy for differently abled candidate തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​ഴി​വ്​ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ക്കാ​ൻ…

;

By :  Editor
Update: 2022-11-25 01:59 GMT

Kerala aided school appointments: first vacancy for differently abled candidate

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​ഴി​വ്​ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ. 1996 ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ 2017 ഏ​​പ്രി​ൽ 18 വ​രെ ഉ​ണ്ടാ​യ ഒ​ഴി​വു​ക​ളു​ടെ മൂ​ന്ന്​ ശ​ത​മാ​ന​വും 2017 ഏ​പ്രി​ൽ 19 മു​ത​ലു​ള്ള ഒ​ഴി​വു​ക​ളു​ടെ നാ​ല്​ ശ​ത​മാ​ന​വും ക​ണ​ക്കാ​ക്കി​യാ​ണ്​ ആ​ദ്യ ഒ​ഴി​വ്​ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നീ​ക്കി​വെ​ക്കേ​ണ്ട​ത്. എ​യ്​​ഡ​ഡ്​ നി​യ​മ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​റി​ലാ​ണ്​ നി​ർ​ദേ​ശം.

കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത നി​ല​നി​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്​. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നു​ള്ള ത​സ്തി​ക​ക​ളെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (സീ​നി​യ​ർ), ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (ജൂ​നി​യ​ർ), വി.​എ​ച്ച്.​എ​സ്.​ഇ (സീ​നി​യ​ർ), വി.​എ​ച്ച്.​എ​സ്.​ഇ (ജൂ​നി​യ​ർ), നോ​ൺ ടീ​ച്ചി​ങ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ക്ക​ണം. ഓ​രോ വി​ഭാ​ഗ​ത്തി​ലും 1996 ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ഇ​തു​വ​രെ ന​ട​ത്തി​യ നി​യ​മ​നം പ​രി​ശോ​ധി​ച്ച്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ന​ൽ​കേ​ണ്ടി​യി​രു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ക​ണ്ടെ​ത്ത​ണം. ഇ​തി​നാ​യി മാ​നേ​ജ​ർ സ​മ​ന്വ​യ ലോ​ഗി​നി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

1996 ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ന​ട​ത്തി​യ പു​തി​യ നി​യ​മ​ന​ങ്ങ​ളാ​ണ്​ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​ത്. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന അ​വ​കാ​ശി​ക​ളു​ടെ നി​യ​മ​ന​വും സ്ഥാ​ന​ക്ക​യ​റ്റ​വും ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നു​ള്ള ഒ​ഴി​വാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല.

സം​ര​ക്ഷി​ത അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​റി​ലേ​ക്ക്​ വി​ട്ടു​ന​ൽ​കി​യ അ​ധി​ക ത​സ്തി​ക, പ്ര​ധാ​ന അ​ധ്യാ​പ​ക​നെ ക്ലാ​സ്​ ചു​മ​ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്​ വ​ഴി​യു​ണ്ടാ​കു​ന്ന എ​ച്ച്.​ടി.​വി ത​സ്തി​ക, പു​തു​താ​യി ആ​രം​ഭി​ച്ച/ അ​പ്​​ഗ്രേ​ഡ്​ ചെ​യ്ത സ്കൂ​ളു​ക​ളി​ൽ സം​ര​ക്ഷി​ത അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി നീ​ക്കി​വെ​ച്ച ത​സ്തി​ക എ​ന്നി​വ ഭി​ന്ന​ശേ​ഷി സം​വ​ര​ണ ഒ​ഴി​വാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല.

എം​​​​പ്ലോ​യ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ ല​ഭ്യ​മാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ​നി​ന്നു​വേ​ണം നി​യ​മ​നം ന​ട​ത്തേ​ണ്ട​ത്. ​യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ എം​​പ്ലോ​യ്​​മെ​ന്‍റ്​ ഓ​ഫി​സ​റു​ടെ നോ​ൺ അ​വ​യ്​​ല​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ​മാ​നേ​ജ​ർ പ​ത്ര​പ​ര​സ്യം ന​ൽ​ക​ണം. ഇ​തി​നു​ശേ​ഷ​വും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പി.​ആ​ർ.​ഡ​ബ്ല്യു.​ഡി ആ​ക്ട്​ 2016ലെ ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച്​ മാ​നേ​ജ​ർ​ക്ക്​ നി​യ​മ​നം ന​ട​ത്താ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ​

Tags:    

Similar News