വിഴിഞ്ഞം സ്‌റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍; സംഘർഷം 12 പോലീസുകാർക്ക് പരിക്ക്‌" 2 പേരുടെ നില ഗുരുതരം

വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത ചെയ്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്.…

By :  Editor
Update: 2022-11-27 10:38 GMT

വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത ചെയ്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം.

കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്റ്റേഷനുമുന്നിൽ സമരക്കാർ തടിച്ചുകൂടി. നിരവധിപ്പേർ സ്ഥലത്തേക്ക് എത്തുന്നുണ്ട്.

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സ്റ്റേഷൻ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചു.

Tags:    

Similar News