മണ്ണിടിച്ചില്‍: വയനാട് ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

കോഴിക്കോട്: മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും…

By :  Editor
Update: 2018-06-19 03:59 GMT

കോഴിക്കോട്: മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്.

ബുധനാഴ്ച മുതല്‍ ഒറ്റവരിയില്‍ വലിയ വാഹനങ്ങളും കടത്തിവിടുമെന്നും ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്നാണ് ചുരത്തിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പിഡബ്യൂഡി അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കി. കല്ലുകെട്ട് കുറച്ചു ഭാഗങ്ങളിലൂടെ പൂര്‍ത്തിയാകാനുണ്ട്. ഇതിന് ശേഷം റോഡ് ടാര്‍ ചെയ്തു മാത്രമായിരിക്കും പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുക.

Tags:    

Similar News