വിഴിഞ്ഞ​ത്തേത്​ വിവരശേഖരണം മാത്രം; അന്വേഷണമല്ല -എൻ.ഐ.എ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച്​ അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). അക്രമത്തെക്കുറിച്ച്​ എൻ.ഐ.​എ അന്വേഷണം തുടങ്ങിയെന്ന​ വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ യൂനിറ്റുള്ളതിനാൽ…

By :  Editor
Update: 2022-12-01 12:23 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച്​ അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). അക്രമത്തെക്കുറിച്ച്​ എൻ.ഐ.​എ അന്വേഷണം തുടങ്ങിയെന്ന​ വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ യൂനിറ്റുള്ളതിനാൽ സംഭവങ്ങൾ നടക്കുമ്പോൾ വിവരശേഖരണം നടത്താറുണ്ട്. അത്​ മാത്രമാണ്​ ചെയ്തത്​. സംസ്ഥാനത്തെ സാധാരണ ക്രമസമാധാന പ്രശ്നങ്ങൾ എൻ.ഐ.എ അന്വേഷിക്കാറില്ല.

സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ്​ ഇത്തരം സംഭവങ്ങൾ എൻ.ഐ.എ അന്വേഷിക്കുക​. നിർദേശം ലഭിക്കാതെ എൻ.ഐ.എ നേരിട്ട് അന്വേഷണം ഏറ്റെടുക്കാറില്ലെന്നും അവർ പറഞ്ഞു.

വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടോയെന്നതിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. എൻ.ഐ.എ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥൻ വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദാംശം തേടിയിരുന്നു. സംഘർഷത്തിൽ തീവ്രവാദബന്ധമുള്ളതായി വിവരമില്ലെന്ന് വിഴിഞ്ഞം സ്​പെഷൽ ഓഫിസര്‍ ഡി.ഐ.ജി ആര്‍. നിശാന്തിനി വ്യക്തമാക്കിയിരുന്നു.

പോപുലർ ഫ്രണ്ട്​ നിരോധനത്തെ തുടർന്നുള്ള കാര്യങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധന നടത്തിയതായും മുൻകാല പ്രവർത്തകരിൽ ചിലരുടെ വിശദാംശങ്ങൾ തേടിയതായും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.

Tags:    

Similar News