ഹയർ സെക്കൻഡറി പരീക്ഷ അപേക്ഷ ഈ മാസം എട്ടുവരെ

തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷക്ക് മാതൃസ്കൂളുകളിൽ പിഴയില്ലാതെ ഈമാസം എട്ട് വരെ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈമാസം 14 വരെ 20…

;

By :  Editor
Update: 2022-12-02 00:23 GMT

തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷക്ക് മാതൃസ്കൂളുകളിൽ പിഴയില്ലാതെ ഈമാസം എട്ട് വരെ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈമാസം 14 വരെ 20 രൂപ പിഴയോടെ അപേക്ഷിക്കാം. ഓരോദിവസത്തിനും അഞ്ച് രൂപ അധിക പിഴയോടെ 19 വരെ അപേക്ഷിക്കാം. 600 രൂപ പിഴയോടെ 22 വരെയും അപേക്ഷ സ്വീകരിക്കും. പ്രിൻസിപ്പൽമാർ കുട്ടികളിൽനിന്ന് ഫീസ് സ്വീകരിച്ച് ട്രഷറിയിൽ അടച്ച് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

Tags:    

Similar News