'കോണ്‍ഗ്രസിനെ ചതിച്ചിട്ടില്ല'; യൂത്ത് കോണ്‍ഗ്രസ് പരിപാടി എങ്ങനെ പാര്‍ട്ടി വിരുദ്ധമാകും?; തിരുവഞ്ചൂരിനോട് തരൂര്‍

കോട്ടയം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും പ്രസ്താവനകളില്‍ പ്രതികരണവുമായി ശശി തരൂര്‍. പതിനാലു വര്‍ഷമായി എവിടെപ്പോയാലും ഡിസിസി പ്രസിഡന്റുമാരോട്…

By :  Editor
Update: 2022-12-03 07:51 GMT

കോട്ടയം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും പ്രസ്താവനകളില്‍ പ്രതികരണവുമായി ശശി തരൂര്‍. പതിനാലു വര്‍ഷമായി എവിടെപ്പോയാലും ഡിസിസി പ്രസിഡന്റുമാരോട് പറഞ്ഞിട്ടാണ് പോകുന്നത്. തന്റെ ഓഫീസ് ഡിസിസി ഓഫീസില്‍ അറിയിക്കാറുണ്ട്. ആ മെസ്സേജുകള്‍ അവര്‍ക്ക് കിട്ടിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. വീഴ്ച പറ്റിയെങ്കില്‍ കണ്ടുപിടിക്കണമെന്ന് അദ്ദേഹ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണത്തിന് ശശി തരൂര്‍ മറുപടി നല്‍കി. 'കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്. അവര്‍ ക്ഷണിക്കുമ്പോള്‍ എങ്ങനെ സംഘടനാ വിരുദ്ധമാകും. അദ്ദേഹത്തോട് കാണുമ്പോള്‍ ചോദിക്കാം.'- ശശി തരൂര്‍ പറഞ്ഞു.

Tags:    

Similar News