പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍
ആലപ്പുഴ: മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍. ഒന്‍പത് മാസം ഗര്‍ഭിണിയായ തഴക്കര വെട്ടിയാർ ചെറുവിലേത്ത് സ്വദേശിനി സ്വപ്ന (40) ആണ് മരിച്ചത്. വെട്ടിയാറിൽ ഇന്നു രാവിലെയാണ് സ്വപ്നയെ മരിച്ച…
By : Editor
Update: 2022-12-04 00:38 GMT
ആലപ്പുഴ: മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍. ഒന്‍പത് മാസം ഗര്‍ഭിണിയായ തഴക്കര വെട്ടിയാർ ചെറുവിലേത്ത് സ്വദേശിനി സ്വപ്ന (40) ആണ് മരിച്ചത്. വെട്ടിയാറിൽ ഇന്നു രാവിലെയാണ് സ്വപ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതൃ സഹോദരിയും മകൾ ഗൗരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വപ്ന ഒരാഴ്ച മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.