പരിഹസിച്ചവര്‍ക്കുള്ള മറുപടി നല്‍കി റഷ്യ ചരിത്രത്തിലേക്ക്

ലോകകപ്പില്‍ ആദ്യം പുറത്താക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടായിരുന്നു റഷ്യയെ പലരും പ്രവചിച്ചത്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഏറ്റവും മോശം റാങ്കിങ്ങും, 2018 ഇല്‍ ഒരൊറ്റ മത്സരം പോലും…

By :  Editor
Update: 2018-06-20 01:21 GMT

ലോകകപ്പില്‍ ആദ്യം പുറത്താക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടായിരുന്നു റഷ്യയെ പലരും പ്രവചിച്ചത്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഏറ്റവും മോശം റാങ്കിങ്ങും, 2018 ഇല്‍ ഒരൊറ്റ മത്സരം പോലും ജയിക്കാതെയുമാണ് അവര്‍ സ്വന്തം നാട്ടില്‍ ലോകകപ്പിന് ഇറങ്ങിയത്. പക്ഷെ 2 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ 6 പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ ഏതാണ്ട് ഉറപ്പിച്ചു.

ഒരു ലോകകപ്പില്‍ ആതിഥേയ രാജ്യം നേടുന്ന മികച്ച തുടക്കം എന്ന റെക്കോര്‍ഡാണ് ഈജിപ്തിന് എതിരായ 31 ജയത്തോടെ അവര്‍ സ്വന്തമാക്കിയത്. ചരിത്രത്തില്‍ ഒരു ആതിഥേയ രാജ്യവും ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി 8 ഗോള്‍ നേടുകയും 1 ഗോള്‍ മാത്രം വഴങ്ങുകയും ചെയ്തിട്ടില്ല. 1934 ഇല്‍ ഇറ്റലി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി 8 ഗോളുകള്‍ നേടിയെങ്കിലും അവര്‍ 2 ഗോളുകള്‍ വഴങ്ങിയിരുന്നു.

ശക്തരായ ഉറുഗ്വേക്ക് എതിരെയാണ് റഷ്യയുടെ അടുത്ത മത്സരം.

Tags:    

Similar News