ശബരിമലയിൽ ഇന്ന് റെക്കോഡ് ബുക്കിങ്: 1.07 ലക്ഷം തീർഥാടകർ ദർശനത്തിന്

ശ​ബ​രി​മ​ല: ശബരിമലയിൽ ഇന്ന് ദർശനം നടത്താനായി റെക്കോഡ് ബുക്കിങ്. 1,07,260 തീർഥാടകരാണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഈ…

By :  Editor
Update: 2022-12-11 21:48 GMT

ശ​ബ​രി​മ​ല: ശബരിമലയിൽ ഇന്ന് ദർശനം നടത്താനായി റെക്കോഡ് ബുക്കിങ്. 1,07,260 തീർഥാടകരാണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​സീ​സ​ണി​ൽ ഒ​രു ​ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ബു​ക്കി​ങ് വ​രു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഭ​ക്ത​രെ പ​മ്പ​യി​ൽ​ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി സെ​ഗ്​​മെ​ന്റു​ക​ളാ​യി തി​രി​ച്ച് ഘ​ട്ട​മാ​യേ ക​ട​ത്തി​വി​ടൂ. ഇ​തി​നാ​യി ഒ​രോ പോ​യ​ന്റി​ലും കൂ​ടു​ത​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി ശ​ബ​രി​മ​ല സ്പെ​ഷ​ൽ ഓ​ഫി​സ​ർ ഹ​രി​ശ്ച​ന്ദ്ര നാ​യി​ക് പ​റ​ഞ്ഞു.

മുൻകാലങ്ങളിൽ പതിനെട്ടാംപടി വഴി മിനിറ്റിൽ 90 തീർഥാടകരെയാണ് കടത്തിവിട്ടിരുന്നത്. ഇത്തവണ 35 ആയി കുറച്ചിട്ടുണ്ട്. ഇതാണ് തിരക്ക് വർധിക്കാൻ ഇടയാക്കുന്നത്. സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം 85,000 പേരായി കുറക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

അതേസമയം, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വൻവ​ർ​ധ​ന ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇന്ന് രാ​വി​ലെ 11ന് ​നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ചേം​ബ​റി​ലാ​ണ് യോ​ഗം. കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

ശബരിമലയിൽ ദർശന സമയം നീട്ടാൻ ഇന്നലെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. രാവിലെയും വൈകിട്ടും അര മണിക്കൂർ വീതമാണ് ദർശന സമയം വർധിപ്പിക്കുക. ഇതോടെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി ഉയരും.

നിലവിൽ പുലർച്ചെ മൂന്നു മണി മുതൽ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. ഇത് ഉച്ചക്ക് ഒന്നര വരെയും രാത്രി 11.30 വരെയുമായാണ് വർധിക്കുക. രാത്രി 11.20ന് ഹരിവരാസനം പാടി നട അടക്കും.

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ സാധിക്കുമോ എന്ന് ഹൈകോടതി ദേവസ്വം ബെഞ്ച് ഇന്ന് ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ തന്ത്രി കണ്ഠരര് രാജീവരരും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപനും എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാറും കൂടിയാലോചന നടത്തി. തുടർന്നാണ് സമയം വർധിപ്പിക്കാൻ തീരുമാനിച്ചത്.

Tags:    

Similar News