പഠിപ്പിക്കുന്നത് സ്വയംഭോഗം, സ്വവര്‍ഗരതി; കുട്ടികളെ ഒന്നിച്ചിരുത്തരുത്: വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി
കണ്ണൂർ∙ വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ട. നാടിന്റെ സംസ്കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും…
കണ്ണൂർ∙ വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ട. നാടിന്റെ സംസ്കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.
‘ഏതു കോളജിലും 70-80 ശതമാനത്തോളം പെൺകുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തിൽ പെൺകുട്ടികൾ ഒരുപാട് വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്– എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവർഗരതിയും’ എന്നാണ് രണ്ടത്താണി പറഞ്ഞത്. ലീഗ് നേതാവ് നടത്തിയ പ്രസംഗം പുറത്തുവന്നതോടെ വൻ വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്.