സൂര്യകിരണങ്ങൾക്കൊപ്പം നൃത്തം വെച്ച് പാർവതി തിരുവോത്ത്; വീഡിയോ ഏറ്റെടുത്ത് ആരാധകർ…

അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെ…

;

By :  Editor
Update: 2022-12-13 11:08 GMT

അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെ അരങ്ങേറുന്നത്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്.

2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതിന് മുൻപും ശേഷവും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്. തൂവെള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യ കിരണങ്ങൾ കൊണ്ട് അത് ട്രാൻസ്പരന്റ് ആവുന്നത് വീഡിയോയുടെ ഹൈലൈറ്റ് ആണ്. എന്തായാലും വളരെ പെട്ടന്ന് തന്നെ വീഡിയോ ട്രെൻഡിംഗ് ആയിട്ടുണ്ട്.

Full View

Tags:    

Similar News