നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; വേറെ ഭാര്യയും കുട്ടികളുമുള്ള പ്രതി വിവാഹ മോചിതയുമായി ഒരുമിച്ച് താമസിച്ചത് പന്ത്രണ്ട് വർഷത്തോളം" ! സിന്ധുവിന്റെ കഴുത്തിൽ മാത്രം വെട്ടേറ്റത് മൂന്ന് തവണ:- പേരൂർക്കടയിലെ പ്രണയ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

തിരുവനന്തപുരം∙ പേരൂർക്കട വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ്…

By :  Editor
Update: 2022-12-15 01:35 GMT

തിരുവനന്തപുരം∙ പേരൂർക്കട വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിന്ധു വിവാഹ മോചിതയായിരുന്നു. ഭർത്താവില്ലാത്ത സിന്ധുവിനൊപ്പം രാജേഷ് താമസം തുടങ്ങുകയായിരുന്നു. ഇരുവരും താലികെട്ടി പ്രതീകാത്മക വിവാഹം കഴിച്ചിരുന്നുവെന്നും സൂചനയുണ്ട്.

സിന്ധുവിന് ഒരു മകളുണ്ട്. മകളുടെ വിവാഹം ഈ അടുത്ത കാലത്ത് നടന്നിരുന്നു. സിന്ധുവും രാജേഷും ചേർന്നാണ് വിവാഹം നടത്തിയത്. അതിന് ശേഷം ഇവർക്കിടയിൽ പ്രശ്‌നമുണ്ടായി. നാട്ടുകാർ പോലും ഗൗരവത്തോടെ വിഷയത്തിൽ ഇടപെട്ടു. പഞ്ചായത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചയും നടന്നു. എന്നാൽ പരിഹാരമുണ്ടായില്ല. രാജേഷിനെ ഇനി തനിക്ക് വേണ്ടെന്ന് സിന്ധു പഞ്ചായത്തിലെ പ്രധാനികൾ നടത്തി ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞു. ഇതോടെ നാട്ടുകാർക്ക് മുമ്പിൽ രാജേഷ് നാണം കെട്ടു. ഇതാണ് വഴയിലയിൽ സിന്ധുവിനെ വിളിച്ചു വരുത്തിയുള്ള കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതത്രെ.

രാജേഷ് ഇപ്പോൾ പേരൂർക്കട പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. കിളിമാനൂരിന് സമീപം ജ്യൂസ് കട നടത്തുന്ന ആളാണ് രാജേഷ്. ഇവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നെന്നും സ്ത്രീ സുഹൃത്ത് അകന്ന് മാറാൻ ശ്രമിക്കുന്നുവെന്ന തോന്നലാണ് ഈ കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നാണ് പോലീസ് ഭാഷ്യം. സംഭവസ്ഥലത്ത് തെളിവെടുപ്പും മറ്റും നടത്തിയിട്ടുണ്ട്.

Tags:    

Similar News