ഗേറ്റ് തുറന്ന് ഭാര്യയെത്തി; ഓടിരക്ഷപ്പെടാൻ നോക്കി ഭർത്താവിന്റെ കാമുകി- വൈറലായി വിഡിയോ

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പല വഴക്കുകളുമുണ്ടാകും. അവ പരസ്യമായി കൈകാര്യം ചെയ്താല്‍ ചിലപ്പോള്‍ നാട്ടുകാര്‍ അത് വfഡിയോ എടുത്ത് വൈറലാക്കിയെന്ന് വരും. അത്തരമൊരു സംഭവം നടന്നിരിക്കുന്നത് അങ്ങ് മെക്‌സിക്കോയിലാണ്.…

;

By :  Editor
Update: 2022-12-21 10:18 GMT

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പല വഴക്കുകളുമുണ്ടാകും. അവ പരസ്യമായി കൈകാര്യം ചെയ്താല്‍ ചിലപ്പോള്‍ നാട്ടുകാര്‍ അത് വfഡിയോ എടുത്ത് വൈറലാക്കിയെന്ന് വരും. അത്തരമൊരു സംഭവം നടന്നിരിക്കുന്നത് അങ്ങ് മെക്‌സിക്കോയിലാണ്. ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഭര്‍ത്താവിന്റെ കാമുകിയെ കയ്യോടെ പിടികൂടിയതിനെ തുടര്‍ന്നുളള ഭാര്യയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്. ഒരു യുവതി ഭര്‍ത്താവുമായി തെരുവില്‍ വഴക്കിടുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. യുവതി ഭര്‍ത്താവിനോട് ഉച്ചത്തില്‍ കയര്‍ക്കുന്നതും തളളുന്നതും കാണാം. യുവതിയെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് ഭര്‍ത്താവ്. അതിനിടെ യുവതി വീടിനുളളിലേയ്ക്ക് കയറിപോകുമ്പോള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ടവ്വല്‍ ധരിച്ചൊരു പെണ്‍കുട്ടി നില്‍ക്കുന്നതും കാണാം.

ദമ്പതികള്‍ വഴക്കിട്ട ശേഷം ഗേറ്റ് തുറന്ന് യുവതി അകത്തേയ്ക്ക് കയറുമ്പോള്‍ പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അകത്തേക്കു പോയ യുവതി വേഗത്തില്‍ തിരികെയെത്തുന്നു. അപ്പോള്‍ താഴേക്കു ചാടാനിരുന്ന പെണ്‍കുട്ടി തിരികെ മുകളിലേയ്ക്ക് തന്നെ കയറിപോകുന്നതും വിഡിയോയില്‍ കാണാം.സ്പാനിഷ് ഭാഷയാണ് അവര്‍ സംസാരിക്കുന്നതെന്നും മെക്‌സിക്കോ ആവാമെന്നും പറഞ്ഞ് GJ0082 എന്ന യൂസറുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ വന്നിരിക്കുന്നത്.

എന്നാല്‍ മെക്‌സിക്കോയല്ല കൊളംബിയയാണെന്നും വിഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. വിഡിയോയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും നിരവധിപേരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും പൊതുയിടങ്ങളില്‍ പരസ്യമായി വഴക്കുണ്ടാക്കുന്നവര്‍ക്കുളള താക്കീതാണ് ഈ വീഡിയോ എന്ന് വീഡിയോക്ക് താഴെ കമന്റുകള്‍ കാണാം. . വീഡിയോ

Full View

Tags:    

Similar News