അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശിയായ 19 കാരി പിടിയില്‍
കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 കാരി പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.…
;കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 കാരി പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
യുവതിയുടെ പക്കല്‍ നിന്നും 1884 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍, വിമാനത്താവളത്തിന് പുറത്തു വെച്ചാണ് യുവതിയെ പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്വര്‍ണ കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും, യുവതിയുടെ ദേഹപരിശോധന നടത്തിയപ്പോള്‍ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.