‘പഠാന്’ തിരിച്ചടി; പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണം: സെൻസർ ബോര്‍ഡ്

പഠാന്‍ സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ ചില…

;

By :  Editor
Update: 2022-12-29 03:32 GMT

പഠാന്‍ സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് ചെയർപഴ്സൻ പ്രസൂൺ ജോഷി അറിയിച്ചത്. ഹിന്ദിക്കുപുറമേ, തമിഴിലും തെലുങ്കിലും സിനിമ പ്രദർശിപ്പിക്കും.

ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ചിത്രത്തിലെ 'ബേഷ്റം രംഗ്' എന്ന തുടങ്ങുന്ന ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. ഗാനത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽനിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.

Tags:    

Similar News