സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന
ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ബാന്‍ഡ്മേള മത്സരത്തില്‍ ട്രൂപ്പ് ലീഡര്‍ കുഴഞ്ഞുവീണ സംഭവുമായി ബന്ധപെട്ട് സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന ഹൈസ്‌കൂള്‍വിഭാഗം…
ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ബാന്‍ഡ്മേള മത്സരത്തില്‍ ട്രൂപ്പ് ലീഡര്‍ കുഴഞ്ഞുവീണ സംഭവുമായി ബന്ധപെട്ട് സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന
ഹൈസ്‌കൂള്‍വിഭാഗം ബാന്‍ഡ് മേളം നടക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് സ്ഥലത്തെത്തി. കാര്യങ്ങള്‍കണ്ട് ബോധ്യപ്പെട്ട അദ്ദേഹം സംഘാടകര്‍ക്ക് കണക്കിനുകൊടുത്തു. "കുട്ടികളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്.
കാട്ടുമുക്കിലെ മൊട്ടക്കുന്നിലല്ല ഇത്തരം ഡിസ്പ്ലേ ഇനങ്ങള്‍ നടത്തേണ്ടത്. നിങ്ങള്‍ക്ക് താജ് ഹോട്ടലിനു സമീപത്തെ ഗ്രൗണ്ടില്‍ നടത്താമായിരുന്നു. മുമ്പ് അവിടെ ഞങ്ങള്‍ ഭംഗിയായി നടത്തിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ കുറവ് പ്രകടമാണ്. കുറേക്കൂടി ശ്രദ്ധവേണം, മേലിലെങ്കിലും." അദ്ദേഹം പറഞ്ഞു
മൈതാനത്തെ കുറ്റിപ്പുല്ലില്‍ തടഞ്ഞ് കുട്ടികളുടെ ഷൂ ഊരിപ്പോകുന്നതും അവര്‍ പ്രകടനം കഴിഞ്ഞ് അതോര്‍ത്ത് വിതുമ്പുന്നതും മറ്റും കണ്ണീര്‍ക്കാഴ്ചയായിരുന്നു. പ്രകടനം കഴിയുന്നതിന് തൊട്ടുമുമ്പ് കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് കോളനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജിനീറ്റ ഗ്രെയ്‌സ് ആണ് കുഴഞ്ഞുവീണത്. പൊരിവെയിലില്‍ മൂക്കറ്റം പൊടിയോട് മല്ലിട്ടാണ് കുട്ടികള്‍ മാറ്റുരച്ചത്.