പെരുമാറ്റ ചട്ടം ലംഘിച്ചു: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ഇന്ത്യയെ നാണം കെടുത്തി രണ്ട് മലയാളി താരങ്ങള്‍ പുറത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങള്‍. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍നിന്നുള്ള ട്രിപ്പിള്‍ജംപ് താരം രാകേഷ്…
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങള്‍. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍നിന്നുള്ള ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍ എന്നിവരെയാണ് പുറത്താക്കിയത്.
ഗെയിംസ് വില്ലേജിലെ ഇരുവരുടെയും മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗെയിംസ് സംഘാടകരുടെ നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ജംപില്‍ രാകേഷ് ബാബു നാളെ മത്സരിക്കാനിരിക്കെയാണ് ഈ പുറത്താക്കല്‍ നടപടി. പതിനഞ്ചാം സ്വര്‍ണം നേടി ഇന്ത്യ വലിയ നേടങ്ങള്‍ കൊയ്തു കൊണ്ടിരിക്കുന്ന വേളയിലാണ് ഏവരേയും നാണക്കേണ്ടുക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
രണ്ടുപേരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കിയതായും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇര്‍ഫാന്റെ പ്രതികരണം.