കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് മെയ് 7 മുതൽ ആഴ്ചയിൽ രണ്ടു ദിവസം കൂടി സർവീസ്
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുള്ള വിവേക് എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസം കൂടി സർവീസ് നടത്താൻ തീരുമാനം. ആഴ്ചയിൽ രണ്ട് എന്നത് നാലായി ഉയർത്തും. മെയ്…
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുള്ള വിവേക് എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസം കൂടി സർവീസ് നടത്താൻ തീരുമാനം. ആഴ്ചയിൽ രണ്ട് എന്നത് നാലായി ഉയർത്തും. മെയ് 7ന് ഈ തീരുമാനം നിലവിൽ വരും.
നിലവിൽ വിവേക് എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളിലാണ് കന്യാകുമാരിയിൽ നിന്ന് ദിബ്രുഗഡിലേക്കു പോവുന്നത്. ശനി, ചൊവ്വ ദിവസങ്ങളിൽ ദിബ്രുഗഡിൽ നിന്ന് കന്യാകുമാരിയിലേക്ക് ഈ ട്രെയ്ൻ പുറപ്പെടും. രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയ്നാണിത്. 7 സംസ്ഥാനങ്ങളിലായി 4,189 കിലോമീറ്റർ സഞ്ചരിച്ച് 74 മണിക്കൂർ 35 മിനിറ്റു കൊണ്ടാണ് ഈ ട്രെയ്ൻ ലക്ഷ്യസ്ഥാനത്തെത്തുന്നത്.
പുതിയ തീരുമാനത്തോടെ ദിബ്രുഗഡിൽ നിന്ന് ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വിവേക് എക്സ്പ്രസ് തിരിക്കും. കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്നത് ബുധൻ, വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ്. നിർത്തുന്ന ഇടങ്ങളിലും എത്തിച്ചേരുകയും തിരിക്കുകയും ചെയ്യുന്ന സമയത്തിലും മാറ്റമില്ല.അതിനിടെ, ഇന്നലെ പുറപ്പെട്ട കൊച്ചുവേളി - ബംഗളൂരു യശ്വന്ത്പുർ ഗരീബിരഥിൽ അധികൃതർ ഒരു ബോഗി കൂടി അധികമായി ഉൾപ്പെടുത്തി.