മംഗലപുരം പൊലീസ് സ്റ്റേഷനിൽ കൂട്ട അച്ചടക്ക നടപടി; ആറു പേർക്ക് സസ്പെൻഷൻ, 25 പേർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. 32 പൊലീസ് ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്റ്റേഷൻ…

;

By :  Editor
Update: 2023-01-19 22:28 GMT

തിരുവനന്തപുരം: ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. 32 പൊലീസ് ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. എസ്.എച്ച്.ഒ സജേഷ്, അനൂപ് കുമാർ, ജയൻ, സുധി കുമാർ, ഗോപകുമാർ, കുമാർ എന്നിവർക്കെതിരെയാണ് നടപടി.

എസ്.ഐ അടക്കം 25 പേരെ സ്ഥലംമാറ്റി. സ്ലീപ്പറിനെതിരെ അച്ചടക്ക നടപടിയില്ല. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് റൂറൽ എസ്.പി ഡി. ശിൽപ്പ പുറപ്പെടുവിച്ചത്.

Tags:    

Similar News