ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ബുധനാഴ്ച എയര്‍ലിഫ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ…

By :  Editor
Update: 2023-02-07 04:53 GMT

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അണുബാധ നിയന്ത്രണവിധേയമായതിനാല്‍ അദ്ദേഹത്തിനെ കാന്‍സറിന്റെ തുടര്‍ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുക. ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.
Tags:    

Similar News