ലൈഫ് മിഷൻ കോഴ: സി.ബി.ഐ അന്വേഷണത്തിന് നടപടി വേണം; അനിൽ അക്കര പരാതി നൽകി
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻ എം.എൽ.എ അനിൽ അക്കര പരാതി നൽകി. സി.ബി.ഐ അന്വേഷണത്തിനെതിരെ…
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻ എം.എൽ.എ അനിൽ അക്കര പരാതി നൽകി.
സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന അപ്പീൽ ഹരജി പിൻവലിച്ച് വിജിലൻസ് കോടതിയെ സമീപിച്ച് അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണവും നടത്തണമെന്നാണ് ലൈഫ് മിഷൻ കേസിലെ പരാതിക്കാരനായ അനിലിന്റെ ആവശ്യം.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റഡിയിലായ സാഹചര്യത്തിലാണിത്. സി.ബി.ഐ അന്വേഷണം നടത്തിയാൽ മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെടൂ -അനിൽ അക്കര പറഞ്ഞു.