കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം; ശരീരം കുഴലിലൂടെ പുറത്തെത്തിയത് നുറുങ്ങി കോണ്‍ക്രീറ്റില്‍ കുഴഞ്ഞ നിലയിൽ

വെള്ളാങ്ങല്ലൂര്‍ (തൃശ്ശൂര്‍): മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തിപ്പിച്ചതിനെത്തുടര്‍ന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന്‍ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ജമുനിയ വില്ലേജിലെ ഗരീബ് ശാഹി ചന്ദ്രഹ…

By :  Editor
Update: 2023-02-22 01:21 GMT

വെള്ളാങ്ങല്ലൂര്‍ (തൃശ്ശൂര്‍): മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തിപ്പിച്ചതിനെത്തുടര്‍ന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന്‍ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ജമുനിയ വില്ലേജിലെ ഗരീബ് ശാഹി ചന്ദ്രഹ ഭരത് യാദവിന്റെ മകന്‍ വര്‍മാനന്ദകുമാറാ(19)ണ് മരിച്ചത്.

യന്ത്രത്തില്‍പ്പെട്ട് ശരീരമാകെ നുറുങ്ങി കോണ്‍ക്രീറ്റില്‍ കുഴഞ്ഞ നിലയിലാണ് വര്‍മാനന്ദിന്റെ ശരീരം കുഴലിലൂടെ പുറത്തെത്തിയത്. കോണ്‍ക്രീറ്റ് കഴുകിക്കളഞ്ഞ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യന്ത്രത്തിലെ കോണ്‍ക്രീറ്റ് കുത്തിക്കളയുകയായിരുന്നു വര്‍മാനന്ദ്. ഇതിനിടെ, പതിവില്ലാത്ത ഒരാള്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍ -തൃശ്ശൂര്‍ റൂട്ടില്‍ റോഡുപണി ചെയ്യുന്ന അറ്റ്‌കോണ്‍ കമ്പനിയുടെ വെളയനാട്ടുള്ള പ്ലാന്റില്‍ ചൊവ്വാഴ്ച 10-നാണ് സംഭവം. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുമുമ്പ് സൈറണ്‍ മുഴക്കാറുണ്ടെന്നും ഇത് ചെയ്യാതെയാണ് പ്രവര്‍ത്തിപ്പിച്ചതെന്നും പരാതിയുണ്ട്. പ്രതിഷേധിച്ച തൊഴിലാളികള്‍ ഓഫീസിന്റെ ജനാലകള്‍ അടിച്ചുതകര്‍ത്തു.

യന്ത്രം പ്രവര്‍ത്തിപ്പിച്ച യു.പി. സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വര്‍മാനന്ദകുമാറിന്റെ മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകും.

Tags:    

Similar News