യുവാവിനെ ബലമായി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച സംഭവം; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വൈക്കം സ്വദേശിനി ശ്രീല പി. മണി (ലക്ഷ്മി ദീപ്ത) അറസ്റ്റില്‍. അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ശേഷം…

By :  Editor
Update: 2023-02-24 21:31 GMT

അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വൈക്കം സ്വദേശിനി ശ്രീല പി. മണി (ലക്ഷ്മി ദീപ്ത) അറസ്റ്റില്‍. അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ശേഷം നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആറ് ആഴ്ചത്തേക്ക് എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ ഒന്‍പതിനും ഉച്ചയ്ക്ക് 12നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍കണം. ചോദ്യം ചെയ്യാന്‍ സമയം കൂടുതല്‍ വേണമെങ്കില്‍ അനുവദിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

https://calicutinfopages.com/listing/thanal-home-nursing/

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 വയസ്സുകാരനാണ് ലക്ഷ്മി ദീപ്തക്കെതിരെയുള്ള പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറില്‍ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് ആരോപിക്കുന്നു.

ഈ പരാതിയില്‍ തന്നെ ലക്ഷ്മി ദീപ്തയുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. യുവതിയെയും നിര്‍ബന്ധിച്ച് ഇവര്‍ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒ.ടി.ടി. ചുമതലക്കാരിയായ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Amritha agencies -Pappetan Cycle Kada -Karanthur

Full View

ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സംപ്രേഷണം ചെയ്ത അശ്ലീല വെബ്‌സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്നാരോപിച്ചു നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ചുമതലക്കാര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീല പി. മണിയെ കൂടാതെ പാറശാല സ്വദേശി എം.എല്‍. അബിസണ്‍ എന്നയാള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നും ഇതിനായി വ്യാജ കരാര്‍ ഉണ്ടാക്കിയെന്നുമാണ് യുവതിയും പരാതി നല്‍കിയത്.

അതേ സമയം പരാതി നല്‍കിയ യുവാവ് ഇവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതിയില്‍ ഉയര്‍ത്തിയത്. സംവിധായിക ലക്ഷ്മി ദീപ്ത ഉന്നത ബന്ധങ്ങളുള്ള യുവതിയാണെന്ന് പരാതിക്കാരന്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്നുമാണ് പരാതിക്കാരനായ യുവാവിന്റെ ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച സംവിധായികലക്ഷ്മി ദീപ്ത.

ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്ക് ഇവര്‍ ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിംഗിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.

Similar News