പാലക്കാട് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ
പാലക്കാട്∙ ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. പനയൂർ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെയാണു സംഭവം. ശ്രീജിത്തിന്റെ സുഹൃത്തുക്കളായ…
;പാലക്കാട്∙ ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. പനയൂർ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെയാണു സംഭവം. ശ്രീജിത്തിന്റെ സുഹൃത്തുക്കളായ നാലുപേർക്കും കുത്തേറ്റു. പ്രതി പനയൂർ മിനിപ്പടി സ്വദേശി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണു സംഭവം. സ്ഥിരം മദ്യപിച്ചു മാതാപിതാക്കളോടു കലഹിക്കുന്ന ജയദേവനെ ശ്രീജിത്തും സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. മാതാപിതാക്കളോടു തർക്കിച്ചുകൊണ്ടിരുന്ന ജയദേവന്‍, ശ്രീജിത്തിനും സുഹൃത്തുക്കൾക്കും നേരെ തിരിയുകയായിരുന്നു. ശ്രീജിത്തിനെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.