രാജ്യത്ത് ഇന്ധന വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് ഒമ്പത് മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്.…
;ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് ഒമ്പത് മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നത്.
ഡല്‍ഹി 75.93, കൊല്‍ത്ത 78.61, കൊല്‍ക്കത്ത 83.61 മുംബൈ 78,80 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍ വില. ഡല്‍ഹി 67.61, കൊല്‍ക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ ഡീസല്‍ വില. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പാദനം കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും എണ്ണ വില കുറയാനാണ് സാധ്യത.