കരിപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി കാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​യി​ലും ശ​രീ​ര​ത്തി​നു​ള്ളി​ലു​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ പി​ടി​ച്ചു. 2.2…

;

By :  Editor
Update: 2023-02-27 23:29 GMT

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി കാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​യി​ലും ശ​രീ​ര​ത്തി​നു​ള്ളി​ലു​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ പി​ടി​ച്ചു. 2.2 കി​ലോ​ഗ്രാം സ്വ​ർ​ണം മൂ​ന്ന്​ പേ​രി​ൽ നി​ന്നു​മാ​ണ്​ പി​ടി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ അ​ൽ​ഐ​നി​ൽ നി​ന്നെ​ത്തി​യ പാ​ല​ക്കാ​ട്‌ കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​നി​ൽ (42) നി​ന്നും 1015 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും ജി​ദ്ദ​യി​ൽ നി​ന്നും വ​ന്ന നി​ല​മ്പൂ​ർ സ്വ​ദേ​ശി തോ​ണ്ടി​പ്പു​റം നി​ഷാ​ജി​ൽ (33) നി​ന്നും 1062 ഗ്രാം ​മി​ശ്രി​ത​വു​മാ​ണ്​ പി​ടി​ച്ച​ത്.

ഇ​രു​വ​രും ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​കോ​ട്​ എ​രു​ത്തും​ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ അ​ഷ​റ​ഫി​ൽ (29) നി​ന്നും 998 ഗ്രാം ​സ്വ​ർ​ണ​മാ​ണ്​ പി​ടി​ച്ച​ത്. ബാ​ഗേ​ജി​ന​ക​ത്ത്​ കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഈ ​പെ​ട്ടി​ക​ളി​ൽ വി​ദ​ഗ്​​ധ​മാ​യി സ്വ​ർ​ണ​മി​ശ്രി​തം പി​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.

ജോ. ​ക​മീ​ഷ​ണ​ർ ഡോ. ​എ​സ്.​എ​സ്. ശ്രീ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. ക​മീ​ഷ​ണ​ർ റ​ഫീ​ഖ് ഹ​സ​ൻ,, വി.​എം. സ്വ​പ്ന, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കി​ല്ലി സ​ന്ദീ​പ്, ന​വീ​ൻ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Tags:    

Similar News