ബസ് സ്റ്റാന്‍ഡില്‍ വച്ച് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച് യുവാവ്; കാറുമായി പരാക്രമം; ബൈക്കുകള്‍ ഇടിച്ചിട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച് യുവാവ്. യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ അഞ്ച് ബൈക്കുകള്‍…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച് യുവാവ്. യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ അഞ്ച് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ഒരു ബൈക്ക് യാത്രക്കാരന്റെ കാലൊടിഞ്ഞു.നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് കവലയിലാണ് സംഭവം.
ആനാവൂര്‍ സ്വദേശി ഷിനോജും, കൗമാരക്കാരനും കാറിലെത്തിയാണ് ആക്രമണം നടത്തിയത്. അമ്മന്‍കോവിലിനു സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷം ഷിനോജ് ബസ് സ്റ്റാന്‍ഡിനകത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ പോയി. സംസാരത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു.
സംഭവം കണ്ടുനിന്ന യാത്രക്കാര്‍ ഇടപെട്ടതോടെ ഷിനോജ് രക്ഷപ്പെട്ട് കാറില്‍ക്കയറി രക്ഷപ്പെടാന്‍ നോക്കി. ഈ സമയം നാട്ടുകാര്‍ ഷിനോജിനെ പിന്തുടര്‍ന്നു.കാറെടുത്ത് പോകുന്നതിനിടെ ബസ് സ്റ്റാന്‍ഡ് കവലയില്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയില്ല.