കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യയെ പതിനാറാം സ്വര്‍ണമണിയിച്ച് പതിനഞ്ചുകാരന്‍
ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): ഷൂട്ടിങ് താരം അനീഷ് ഭന്‍വാലയിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനാറാം സ്വര്‍ണ തിളക്കത്തില്‍ ഇന്ത്യ. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് അനീഷ്…
ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): ഷൂട്ടിങ് താരം അനീഷ് ഭന്‍വാലയിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനാറാം സ്വര്‍ണ തിളക്കത്തില്‍ ഇന്ത്യ. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് അനീഷ് ഇന്ത്യയെ ഉണര്‍ത്തിയത്. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ന് രണ്ടാം സ്വര്‍ണമാണ് ഇന്ത്യയെ കരസ്ഥമാക്കിയിരിക്കുന്നത്.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ തേജസ്വിനി സാവന്താണ് ഇന്ന് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ ആദ്യ സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വര്‍ണം നേടിയപ്പോള്‍ 455.7 പോയിന്റുമായി അന്‍ജും മുദ്ഗിലാണ് വെള്ളി നേടിയത്.
ഷൂട്ടിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് തുടരുന്ന ഇന്ത്യ, ഈ ഇനത്തില്‍നിന്നു മാത്രം നേടുന്ന ആറാം സ്വര്‍ണമാണിത്. ഇതോടെ 16 സ്വര്‍ണവും എട്ടു വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 35 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 63 സ്വര്‍ണവും 48 വെള്ളിയും 50 വെങ്കലവും ഉള്‍പ്പെടെ 161 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. 29 സ്വര്‍ണവും 33 വെള്ളിയും 30 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.