വേനൽ രൂക്ഷമായ സാഹചര്യത്തിൽ ബാണാസുരസാഗറിൽനിന്ന് ജലം തുറന്നുവിടണം
വേനൽ രൂക്ഷമായ സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെട്ടിൽനിന്ന് കരമാൻ തോട്ടിലൂടെ വെള്ളം തുറന്നുവിടണമെന്ന് ലോക് താന്ത്രിക് ജനതാദൾ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലേക്ക് വയനാടിന് അർഹതപ്പെട്ട ജലം…
;By : Editor
Update: 2023-03-12 22:47 GMT
വേനൽ രൂക്ഷമായ സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെട്ടിൽനിന്ന് കരമാൻ തോട്ടിലൂടെ വെള്ളം തുറന്നുവിടണമെന്ന് ലോക് താന്ത്രിക് ജനതാദൾ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൃഷിയിടങ്ങളിലേക്ക് വയനാടിന് അർഹതപ്പെട്ട ജലം തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കണം. റഷീദ് ഞെർളേരി അധ്യക്ഷതവഹിച്ചു. യുവജനതാദൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. ഹാഷിമിന് ചടങ്ങിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് അജ്മൽ സാജിദ്, പി. മൊയ്തു, ഉണ്ണി പേരാമ്പ്ര, പുരുഷോത്തമൻ ചോലയിൽ, എം. അഷ്‌റഫ് എന്നിവർ സംസാരിച്ചു.