ഇസാഫ് 31-ാം സ്ഥാപകദിനം ആഘോഷിച്ചു
തൃശൂര്‍ : ഇന്ത്യന്‍ സമൂഹത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് മേഖലയില്‍ ശ്രദ്ധേയ…
;തൃശൂര്‍ : ഇന്ത്യന്‍ സമൂഹത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് മേഖലയില്‍ ശ്രദ്ധേയ നേട്ടമാണ് ഇസാഫ് കൈവരിച്ചതെന്നും, വായ്പാശേഷി കുറവുള്ള പ്രദേശങ്ങളില്‍ നബാര്‍ഡ് ചെയ്യുന്നതുപോലെ ജനങ്ങളുടെവായ്പാശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് ഇസാഫ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ.പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നല്‍കി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തോടൊപ്പം നിലനില്‍ക്കുകയാണ് ഇസാഫിന്റെ പ്രധാന ലക്ഷ്യം. 16000 പേ
ര്‍ക്ക് തൊഴില്‍ നല്‍കാനും 65 ലക്ഷം കുടുംബങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും ഇസാഫിനു കഴിഞ്ഞു. വായ്പകളിലൂടെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും, 128 കാര്‍ഷിക ഉത്പാദന സ്ഥാപനങ്ങളും, സ്‌കൂളുകളും തുടങ്ങാനും ഇസാഫിന് കഴിഞ്ഞു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇസാഫ് മാറ്റങ്ങള്‍ സ്വഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
31 വര്‍ഷത്തെ ഇസാഫിന്റെ സമാനതകളില്ലാത്ത പ്രയാണം സമുഹത്തില്‍ സാമ്പത്തികമായി പിനാക്കം നില്‍ക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ ചരിത്രമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. നബാര്‍ഡ് ചെയര്‍മാന്‍ പദവിയിലെത്തിയ ആദ്യ മലയാളിയായ കെ.വി.ഷാജിയെ ചടങ്ങില്‍ ആദരിച്ചു.