വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ വനിത കമീഷൻ അധ്യക്ഷ
തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയായില്ല. അതിന്‍റെ…
;തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയായില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് വനിത കമീഷൻ സ്വമേധയ കേസെടുത്തതെന്ന് കമീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പരാതിയെത്താൻ വൈകിയതുകൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയുടെ മകൾ വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊലീസിനെ നേരിട്ട് കുറ്റപ്പെടുത്താതെ ന്യായീകരിക്കുന്ന നിലപാടാണ് ഇതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.