മുൻ അഡ്വക്കറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു. രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവേയാണ് അന്ത്യം.1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996ൽ ഹൈകോടതി ജഡ്ജിയായെങ്കിലും…

;

By :  Editor
Update: 2023-03-21 01:04 GMT

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു. രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവേയാണ് അന്ത്യം.1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996ൽ ഹൈകോടതി ജഡ്ജിയായെങ്കിലും രാജിവെച്ച് അഭിഭാഷകനായി തുടരുകയായിരുന്നു. 2011 മുതൽ 2016വരെ കേരളത്തിന്‍റെ അഡ്വക്കറ്റ് ജനറലായിരുന്നു.

കേരള ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ്.ഹൈകോടതിയിലെ മുതിർന്ന അഭിഭാഷക സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കൾ: ഹൈകോടതി അഭിഭാഷകനായ മില്ലു, മിട്ടു (ആസ്ട്രേലിയ).

Tags:    

Similar News