മോദിക്കെതിരായ പരാമർശം: എം എം മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതി

ഇടുക്കി : മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശത്തിൽ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ…

;

By :  Editor
Update: 2023-03-26 00:26 GMT

ഇടുക്കി : മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശത്തിൽ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ മണി ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു. ഇടുക്കി പൂപ്പാറയിൽ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുൻപാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോ​ഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചപ്പോഴാണ് എംഎം മണി പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് എനിക്ക് തോന്നുന്നത്. വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍എസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Full View

മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും, അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. തന്നേയും ശിക്ഷിച്ചോട്ടെ. രാഹുല്‍ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞിട്ടില്ല. എന്നൊക്കെയായിരുന്നു മണി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് ഇത് അടിസ്ഥാനംമാക്കിയാണ് പരാതി.

Tags:    

Similar News