മകന്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി, വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതത്താല്‍ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴയ്ക്ക് സമീപം പുറക്കാട്ടില്‍ മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതത്താല്‍ മരിച്ചു. പുറക്കാട് കരൂര്‍ സ്വദേശി ഇന്ദുലേഖയും (54) മകന്‍ നിധിനുമാണ് (34) മരിച്ചത്. മത്സ്യത്തൊഴിലാളിയായ…
ആലപ്പുഴ: അമ്പലപ്പുഴയ്ക്ക് സമീപം പുറക്കാട്ടില്‍ മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതത്താല്‍ മരിച്ചു. പുറക്കാട് കരൂര്‍ സ്വദേശി ഇന്ദുലേഖയും (54) മകന്‍ നിധിനുമാണ് (34) മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിന്‍ ബുധനാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മകന്റെ മരണവിവരം അറിഞ്ഞതോടെ ഇന്ദുലേഖയ്ക്ക് ഹൃദാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. നിധിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.