നാസയുടെ റിസ്‌ക് ലിസ്റ്റിൽ ഒന്നാമത്; 90 ആനകളുടെ വലുപ്പമുള്ള ചിന്നഗ്രഹം നാളെ ഭൂമിയ്ക്കരികിലേക്ക്
പലപ്പോഴും നമ്മൾ മനുഷ്യരെ ഒന്ന് ടെൻഷൻ അടിപ്പിക്കുന്നവരാണ് ചിന്നഗ്രങ്ങൾ. ദാ ഇപ്പോ ഇടിക്കും, ഇടിച്ചു എന്നൊക്കെ പറഞ്ഞ് ഭൂമിയ്ക്കരികിലേക്ക് ഓടിയെത്തും. എന്നിട്ട് ഭൂമിയിലെത്തും മുൻപേ ചാരമായി പോവുകയോ…
;പലപ്പോഴും നമ്മൾ മനുഷ്യരെ ഒന്ന് ടെൻഷൻ അടിപ്പിക്കുന്നവരാണ് ചിന്നഗ്രങ്ങൾ. ദാ ഇപ്പോ ഇടിക്കും, ഇടിച്ചു എന്നൊക്കെ പറഞ്ഞ് ഭൂമിയ്ക്കരികിലേക്ക് ഓടിയെത്തും. എന്നിട്ട് ഭൂമിയിലെത്തും മുൻപേ ചാരമായി പോവുകയോ ഭൂമിയെ തൊടാതെ ദിശ തെറ്റി അലയുകയോ ആണ് പതിവ്.
എന്നാലിതാ 90 ആനകളുടെ അത്ര വലിപ്പമുള്ള ഒരു ഭീമൻ ചിന്ന ഗ്രഹം ഭൂമിക്ക് നേരെ കുതിക്കുകയാണെന്നാണ് റിപ്പോർട്ട്. 2023 എഫ്എം (2023 FM) എന്നാണ് 270 മീറ്റർ ഉയരമുള്ള ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന്റിൽ 15.8 കി.മീ വേഗതയിലാണ് ഈ ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത് ഭൂമിയുടെ ഉപരിതലത്തിലേക്ക് 3,000,000 കിലോമീറ്ററിൽ കൂടുതൽ അടുത്തെത്തില്ലെന്നാണ് ശാസ്ത്രജ്ഞമാർ പറയുന്നത്.
ഈ കഴിഞ്ഞ മാർച്ച് 16 നാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഏപ്രിൽ 2ന് 2023 എഫ്എമ്മിന്റെ റൂട്ട് സ്ഥിരീകരിക്കുകയും ചെയ്തു. നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ഈ ഛിന്നഗ്രഹം നിലവിൽ സൂര്യനെ വലംവയ്ക്കാൻ 271 ദിവസമെടുക്കും
ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കുകൂട്ടുന്ന ചെറുഗ്രഹങ്ങളുമായി ബന്ധപ്പെട്ട നാസയുടെ റിസ്‌ക് ലിസ്റ്റിൽ നിലവിൽ ഈ ഛിന്നഗ്രഹം ഒന്നാം സ്ഥാനത്താണ്. എന്നാൽ 2023 ഡിഡബ്ല്യു ഭൂമിയിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കാൻ നിലവിൽ 600-ൽ ഒരു സാധ്യത മാത്രമാണ് ഉള്ളതെന്ന് നാസ വ്യക്തമാക്കുന്നു. 2023 ഡിഡബ്ല്യു ഒരു നഗരത്തിലോ മെട്രോപൊളിറ്റൻ പ്രദേശത്തോ ഇടിച്ചാൽ മാത്രമേ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നർത്ഥം