പോലീസ് കസ്റ്റഡില്‍ നിന്നിറങ്ങി ഓടിയ യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്ഫോമറില്‍ കയറി ആത്മഹത്യാശ്രമം നടത്തി. ട്രാന്‍സ്ഫോമറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ടതോടെ തെറിച്ചുവീണ് ചാലക്കുടി സ്വദേശി ഷാജിക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി…

;

By :  Editor
Update: 2023-04-10 02:46 GMT

ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്ഫോമറില്‍ കയറി ആത്മഹത്യാശ്രമം നടത്തി. ട്രാന്‍സ്ഫോമറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ടതോടെ തെറിച്ചുവീണ് ചാലക്കുടി സ്വദേശി ഷാജിക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

രാവിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ ഷാജി യാത്രക്കാരെ ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പ്രശ്നങ്ങളൊന്നുമില്ല, താൻ പോകട്ടെ എന്ന് പൊലീസിനോട് പറഞ്ഞ ഷാജി ഉടൻ സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടി തൊട്ടടുത്തുള്ള ട്രാൻസ്ഫോമറിൽ കയറുകയായിരുന്നു.

വൈദ്യുതി ലൈനിൽ തൊട്ട ഷാജി തെറിച്ചുവീണു. 15 ശതമാനം പൊള്ളലേറ്റതായാണ് വിവരം. തെറിച്ചുവീണതിൽ ഷാജിയുടെ തലയിൽ സാരമായി പൊട്ടലുണ്ടായി. അബോധാവസ്ഥയിലായ ഷാജി ഇപ്പോൾ ചാലക്കുടി ആശുപത്രിയിലാണ്. വിദ്ഗ്ധ ചികിത്സയ്ക്കായി ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.

Tags:    

Similar News