ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം: ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് തെറിച്ചു വീണ യാത്രികന്റെ ദേഹത്ത് ലോറി കയറിയിറങ്ങി
മരട് : പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണന്ത്യം. മാടവന കുമ്പളം പാലത്തിൽ ബുധനാഴ്ച രാത്രി 10.40 ഓടെയായിരുന്നു അപകടം. മരിച്ച ആളെ…
;മരട് : പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണന്ത്യം. മാടവന കുമ്പളം പാലത്തിൽ ബുധനാഴ്ച രാത്രി 10.40 ഓടെയായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അരൂർ ഭാഗത്ത് നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ഹോണ്ട ഹോർനറ്റ് ബൈക്കാണ് അപകടത്തിൽപെട്ടത്.
ഡിവൈഡറിൽ ഇടിച്ച് മീഡിയൻ മറികടന്ന് എതിർദിശയിലേക്ക് ബൈക്കും ബൈക്ക് യാത്രികനും തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണതോടെ ഇതുവഴി പോയ ലോറി തലയിലൂടെ കയറി ഇറങ്ങിയതാകാണ് മരണത്തിനിടയാക്കിയതെന്ന് കരുതുന്നു. വാഹനം നിർത്താതെ പോയി. മറ്റേതെങ്കിലും വാഹനം ഇടിച്ചുട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പനങ്ങാട്, ഹൈവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി റോഡ് കഴുകിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.