വിവാഹം മുടക്കാൻ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു; മുൻ കാമുകൻ അറസ്റ്റിൽ
മലയിൻകീഴ്: വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22)യാണ് വിളപ്പിൽശാല പൊലീസ്…
;മലയിൻകീഴ്: വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22)യാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
4 വർഷത്തിലേറെയായി യുവതിയുമായി വിജിൻ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതിനുപിന്നാലെ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. തുടർന്നാണ് പ്രണയകാലത്ത് പകർത്തിയ യുവതിയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. യുവതി വിവാഹം കഴിക്കാൻ പോകുന്നയാളുടെ വീട്ടിലെത്തിയ പ്രതി മൊബൈൽ ഫോണിലുള്ള ഈ ചിത്രങ്ങൾ ബന്ധുക്കളെ കാണിക്കുകയും ചെയ്തു.
യുവതിയുടെ വിവാഹം മുടക്കുകയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് ഉടൻ കൈമാറും. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.