പൂരത്തിനൊരുങ്ങി തൃശ്ശൂര്‍; പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറി
തൃശ്ശൂര്‍: പൂരത്തിനൊരുങ്ങി തൃശ്ശൂര്‍. ആവേശം വാനോളം ഉയര്‍ത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. ദേശക്കാര്‍ ആര്‍പ്പുവിളികളോടെയാണ് കൊടി ഉയര്‍ത്തിയത്. ഏപ്രില്‍ മുപ്പതിനാണ് തൃശ്ശൂര്‍പൂരം. പതിനൊന്നരയോടെ ആദ്യം…
തൃശ്ശൂര്‍: പൂരത്തിനൊരുങ്ങി തൃശ്ശൂര്‍. ആവേശം വാനോളം ഉയര്‍ത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. ദേശക്കാര്‍ ആര്‍പ്പുവിളികളോടെയാണ് കൊടി ഉയര്‍ത്തിയത്. ഏപ്രില്‍ മുപ്പതിനാണ് തൃശ്ശൂര്‍പൂരം.
പതിനൊന്നരയോടെ ആദ്യം തിരുവമ്പാടിയിലാണ് കൊടിയേറിയത്. പാറമേക്കാവില്‍ 11.50-ഓടെയും കൊടി ഉയര്‍ന്നു. മറ്റ് ഘടകക്ഷേത്രങ്ങളിലും തിങ്കളാഴ്ച തന്നെയാണ് കൊടിയേറ്റം. ഇനിയുള്ള ഓരോദിവസത്തിനും പൂരത്തിന്റേതായ പ്രത്യേകതകളുണ്ട്. തിരുവമ്പാടിയില്‍ കൊടിയുയര്‍ത്തിയത് ആര്‍പ്പുവിളികളോടെയായിരുന്നെങ്കില്‍ പാറമേക്കാവില്‍ വെടിക്കെട്ടും മേളവും കൊടിയുയര്‍ത്തലിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.