19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
കാസര്‍കോട്: രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ റെനില്‍ വര്‍ഗീസാണ് പിടിയിലായത്. കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശിയാണ് റെനില്‍…
;കാസര്‍കോട്: രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ റെനില്‍ വര്‍ഗീസാണ് പിടിയിലായത്. കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശിയാണ് റെനില്‍ വര്‍ഗീസ്. കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് 39 വയസുകാരനായ ഇയാള്‍.
ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. റാണിപുരം റോഡിലെ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും കാറിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നു പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. നേരത്തെയും ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റെനില്‍.
2011 ലാണ് ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ചത്. ഈ കേസില്‍ ഇയാള്‍ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിപിടി, മദ്യപിച്ച് ബഹളം വെക്കല്‍, ചീട്ടുകളി തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. റെനില്‍ വര്‍ഗീസ് പെണ്‍കുട്ടിയെ കൊണ്ട് പോയ കാര്‍ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് രാജപുരം പോലീസ്. ഇയാളുടെ വലയില്‍ കൂടുതല്‍ സ്ത്രീകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.