മലപ്പുറത്ത് തിരുനാവായ സ്റ്റേഷനു സമീപം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്. കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് യാത്ര തുടര്‍ന്നു. ഉച്ചയ്ക്ക് കാസര്‍കോട് നിന്ന്…
;By : Editor
Update: 2023-05-01 09:35 GMT
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്. കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് യാത്ര തുടര്‍ന്നു. ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട സര്‍വീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വന്ദേഭാരതിന്റെ കന്നിയാത്ര തൊട്ടടുത്ത ദിവസമാണ് ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കന്നിയാത്ര പുറപ്പെട്ടത്.