സ്വപ്‌ന സുരേഷിനെതിരായ മാനനഷ്ടക്കേസ്: എം.വി ഗോവിന്ദന്‍ നേരിട്ടെത്തി പരാതി നല്‍കി
തളിപ്പറമ്പ.: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ്…
;തളിപ്പറമ്പ.: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണത്തില്‍ നിന്ന പിന്മാറണമെന്ന് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്നയാള്‍ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ടുവെന്നും സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരമെന്നാണ് ഇതെന്ന് വിജേഷ് പിള്ള പറഞ്ഞുവെന്നുമായിരുന്നു സ്വപ്‌ന പറഞ്ഞത്.
ഇതില്‍ എം.വി ഗോവിന്ദന്‍ സ്വപ്‌നയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. അല്ലാത്തപക്ഷം ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നോട്ടീസിന് സ്വപ്‌ന മറുപടി നല്‍കിയിരുന്നില്ല. മാപ്പ് പറയാന്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണമെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തനിക്കെതിരെ കേസെടുത്താലും ഇതിന്റെ ഒരു അവസാനം കാണാതെ താന്‍ അടങ്ങില്ലെന്നും അവര്‍ പറഞ്ഞിരുന്നു.