വി.എസ്.എസ്.സിയിൽ ടെക്നിക്കൽ/ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ: 112 ഒഴിവുകൾ
തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.vssc.gov.inൽ. നിർദേശാനുസരണം മേയ് 16-18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തികകൾ താഴെ:…
;തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.vssc.gov.inൽ. നിർദേശാനുസരണം മേയ് 16-18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തികകൾ താഴെ:
ടെക്നിക്കൽ അസിസ്റ്റന്റ്- ശമ്പളനിരക്ക് 44,900 -1,42,400 രൂപ. തുടക്കത്തിൽ പ്രതിമാസം 70,900 രൂപ ശമ്പളം ലഭിക്കും. ഡിസിപ്ലിനുകളും ഒഴിവുകളും. ഇലക്ട്രോണിക്സ്-24, മെക്കാനിക്കൽ -20, കമ്പ്യൂട്ടർ സയൻസ് -6, കെമിക്കൽ -5, സിവിൽ -3, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -1, ഓട്ടോമൊബൈൽ -1. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്, ശമ്പളനിരക്ക് മുകളിലേത് തന്നെ. കെമിസ്ട്രി ഡിസിപ്ലിനിൽ 2 ഒഴിവുകൾ. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി കെമിസ്ട്രി ബിരുദം.
ലൈബ്രറി അസിസ്റ്റന്റ്, ഒഴിവ് -1, ശമ്പളനിരക്ക് 44900-1,42,400 രൂപ. യോഗ്യത: ബിരുദം, ലൈബ്രറി സയൻസ് / ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. പ്രായപരിധി: 34. ഈ തസ്തികകൾക്ക് ഓൺലൈനായി മേയ് 16വരെ അപേക്ഷ സ്വീകരിക്കും.
ടെക്നീഷ്യൻ-ബി, ശമ്പള നിരക്ക് 21,700-69,100 രൂപ. തുടക്കത്തിൽ പ്രതിമാസം 34,200 രൂപ ശമ്പളം ലഭിക്കും. ഡിസിപ്ലിനുകളും ഒഴിവുകളും. ഫിറ്റർ -17, ഇലക്ട്രോണിക് മെക്കാനിക് -8, ഇലക്ട്രീഷ്യൻ -6, മെഷീനിസ്റ്റ് -4, MR & AC -3, ടർണർ-2, പ്ലംബർ -2, മെക്കാനിക് മോട്ടോർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ-1. യോഗ്യത: SSLC/തത്തുല്യ, ബന്ധപ്പെട്ട ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ്.
റേഡിയോ ഗ്രാഫർ എ, ശമ്പളനിരക്ക് 25,500-81,100 രൂപ. പ്രതിമാസം 40,200 രൂപ ശമ്പളം ലഭിക്കും. ഒഴിവ് -1. യോഗ്യത: റേഡിയോഗ്രഫി ഫസ്റ്റ്ക്ലാസ് ഡിപ്ലോമ. പ്രായപരിധി 18-35. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഈ തസ്തികകൾക്ക് ഓൺലൈനായി മേയ് 18 വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. സെലക്ഷൻ നടപടികൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.