ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്
കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)…
കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് ഈ പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്.
ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും.
നിലവിൽ പിന്തുടരുന്ന ഡോക്യുമെന്റേഷനും ബന്ധപ്പെട്ട പേപ്പർ ജോലികളും പുതിയ സൗകര്യത്തിൽ ആവശ്യമില്ല. പ്രിന്റ് എടുക്കേണ്ട ആവശ്യവും വരുന്നില്ല. വ്യാപാര, ബിസിനസ് ഇടപാടുകൾ സുരക്ഷിതവും വേഗത്തിലുമാക്കാൻ ഇ-ബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.
ഈ സൗകര്യം വ്യക്തികൾക്കും കമ്പനികൾക്കും ഏകാംഗ സംരംഭങ്ങൾക്കും പങ്കാളിത്ത സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സംഘങ്ങൾക്കുമെല്ലാം ലഭ്യമാണ്. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവിൽ ഇ-ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നത്.
“ഇൻസ്റ്റന്റ് മെസേജിങിന്റെ ഈ കാലത്ത് മടുപ്പിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാങ്ക് ഗ്യാരണ്ടികൾ കുറിയർ വഴിയോ കയ്യിൽ നേരിട്ടോ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നതിന് ഒരു ന്യായവുമില്ല.
എൻഎസ്ഇഎലിന്റെ ഇ-ബിജി പ്ലാറ്റ്ഫോമിലൂടെ ഇ-ബാങ്ക് ഗ്യാരണ്ടി ഇപ്പോൾ ഉടനടി ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഗുണഭോക്താക്കൾക്ക് ഇത് വേഗത്തിൽ ലഭിക്കുന്നതാണ്. തിരുത്തുകളും റദ്ദാക്കലും മറ്റുമെല്ലാം തടസ്സങ്ങളില്ലാതെ ഡിജിറ്റലായി തന്നെ ചെയ്യാം.
ഇത് മുഴുവൻ സമയ സേവനമാണ്. ഇ-ബിജി പ്ലാറ്റ്ഫോമിലേക്ക് കടന്നുവന്ന ഫെഡറൽ ബാങ്ക് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതോടെ ബിസിനസ് ഇടപാടുകൾ വേഗത്തിലാകുകയും രാജ്യത്തെ കൂടുതൽ ബിസിനസ് സൗഹൃദമാക്കി മാറ്റാൻ സഹായകമാകുകയും ചെയ്യും,” എന്‍ഇഎസ്എല്‍ എംഡിയും സിഇഒയുമായ ദേബജ്യോതി റായ് ചൗധരി പറഞ്ഞു.
“ഡിജിറ്റൽ സേവനങ്ങളിൽ മുന്നിൽ നിൽക്കുക എന്ന ഫെഡറൽ ബാങ്കിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് എൻഎസ്ഇഎലുമായി ചേർന്ന് ഇ-ബാങ്ക് ഗ്യാരണ്ടി സേവനം അവതരിപ്പിച്ചിരിക്കുന്നത്.ഈ സംരഭത്തിന്റെ ഭാഗമായതിലും ഈ സേവനം നൽകുന്ന ചുരുക്കം ബാങ്കുകളിലൊന്നായതിലും അതിയായ സന്തോഷമുണ്ട്,” ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ഈ സേവനത്തിലൂടെ സമയം ലാഭിക്കാനും തട്ടിപ്പു സാധ്യതകൾ ഇല്ലാതാക്കാനും സ്റ്റാമ്പ് ഡ്യൂട്ടി അടവ് ശരിയായ രീതീയിൽ ഉറപ്പാക്കാനും സാധിക്കുന്നതാണ്.