ഇന്ത്യയിലെ കയറുകട്ടിൽ അമേരിക്കയിൽ; വിൽക്കുന്ന വില കേട്ടാൽ നിങ്ങൾ ഞെട്ടും
നാം ഉപയോഗിക്കുന്ന പല സാധനങ്ങളും സാധാരണയായി വിദേശ രാജ്യങ്ങളിൽ അമിതമായി വിലയ്ക്കാണ് വിൽക്കാറുള്ളത്. ഇന്ത്യയിൽ ചുളുവിലയ്ക്ക് ലഭിക്കുന്ന ദൈനംദിന വസ്തുക്കളിൽ പലതിനും വിദേശത്തെത്തിയാൽ ഡിമാന്റ് അധികമാണ്. ലക്ഷങ്ങൾ…
നാം ഉപയോഗിക്കുന്ന പല സാധനങ്ങളും സാധാരണയായി വിദേശ രാജ്യങ്ങളിൽ അമിതമായി വിലയ്ക്കാണ് വിൽക്കാറുള്ളത്. ഇന്ത്യയിൽ ചുളുവിലയ്ക്ക് ലഭിക്കുന്ന ദൈനംദിന വസ്തുക്കളിൽ പലതിനും വിദേശത്തെത്തിയാൽ ഡിമാന്റ് അധികമാണ്. ലക്ഷങ്ങൾ മുടക്കി ഇതെല്ലാം വാങ്ങുന്ന വിദേശികളുമുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വസ്തുവിന്റെ അമേരിക്കയിലെ വിലകണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. അത് മറ്റൊന്നുമല്ല, നമ്മുടെ സ്വന്തം കയറ് കട്ടിൽ തന്നെയാണ്.
നമ്മുടെ നാട്ടിൻപുറങ്ങളിലും മറ്റും കാണാറുള്ള കയർ വരിഞ്ഞ തടി കട്ടിലിന് ഇട്ടിരിക്കുന്ന വില 1,12,213 രൂപയാണ്. അമേരിക്കയിലെ ഒരു ഇ കൊമേഴ്‌സ് കമ്പനിയാണ് ഒരു ലക്ഷം രൂപയ്ക്ക് ഈ പഞ്ചാബി മോഡൽ കട്ടിൽ വിൽക്കുന്നത്. വിവിധ നിറത്തിലുളള കയർ കട്ടിലുകൾ 1,44,304 രൂപയ്ക്കാണ് വിറ്റത്. ഇ കൊമേഴ്‌സ് കമ്പനിയുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിലയെക്കുറിച്ച് ചർച്ചകൾ പൊടിപൊടിക്കുകയാണ്.
‘പരമ്പരാഗത ഇന്ത്യൻ കട്ടിൽ ‘ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മരം, ചണം കൊണ്ടുള്ള കയറുകൾ എന്നിവ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 36 ഇഞ്ച് വീതിയും 72 ഇഞ്ച് ഉയരവുമാണുള്ളത് എന്നും വിശദീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ഗാർബേജ് ബാഗ് മുതൽ 66,000 രൂപയുടെ ‘ഫോൾഡിംഗ് ചെയർ ബാഗ്’ വരെയുള്ള ഉല്പന്നങ്ങൾ ഈ വെബ്സൈറ്റിൽ ഉണ്ട്.