'പോലീസിന് കസേര എടുത്തടിച്ചാല്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ';ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ട്" വീട്ടിലെത്തിയ കെ.കെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ പിതാവ്

മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഡോ.വന്ദനയുടെ പിതാവ് മോഹൻദാസ്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല. പൊലീസിന് ഒരു കസേരയെടുത്ത് ആക്രമിയെ അടിക്കാമായിരുന്നില്ലേ? പിന്നെന്തിനാണ്…

By :  Editor
Update: 2023-05-12 13:12 GMT

മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഡോ.വന്ദനയുടെ പിതാവ് മോഹൻദാസ്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല. പൊലീസിന് ഒരു കസേരയെടുത്ത് ആക്രമിയെ അടിക്കാമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പൊലീസെന്നും മോഹൻദാസ് ചോദിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ദയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം

Full View

‘എന്റെ മകൾ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഏത് പാർട്ടിയായാലും സാധാരണക്കാരായ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. ഞങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ആർക്കാണ്. സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാകില്ല. ആരോടും പരാതിയില്ല.’’– മോഹൻദാസ് പറഞ്ഞു.

അതേസമയം, പി.ജി. ഡോക്ടർമാരും ഹൗസ് സർജൻമാരും സമരം പൂർണമായി പിൻവലിച്ചു. ശനിയാഴ്ച രാവിലെ എട്ടുമുതൽ ജോലിക്ക് കയറും. സർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ചർച്ച നടത്തിയിരുന്നു. സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ ഹൗസ് സർജൻമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയിൽ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചു.

Tags:    

Similar News