കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നോട്ട്; നിറം മങ്ങി താമര

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ…

By :  Editor
Update: 2023-05-13 01:10 GMT

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു.

Full View

69 സീറ്റുകളിൽ ബിജെപിയും 125 സീറ്റുകളിൽ കോൺഗ്രസും 24 ജെഡിഎസും ലീഡ് ചെയ്യുന്നു. മറ്റുവർ ആറ് സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. കർണാടകയിലെ ഓൾഡ് മൈസുരു മേഖലയിലടക്കം ജെഡിഎസിൽ നിന്നും കോൺഗ്രസിലേക്ക് വലിയ രീതിയിൽ വോട്ട് ഒഴുകി . ബോംബേ കർണാടക, ഹൈദരാബാദ് കർണാടക എന്നിവിടങ്ങളിളും കോൺഗ്രസിന് മേൽക്കൈ നേടാനായി.

Tags:    

Similar News